Newsperseconds.com

വിമാനത്തില്‍ നല്‍കിയ സാന്‍ഡ്‌വിച്ചില്‍ പുഴു; ഇന്‍ഡിഗോയ്ക്ക് ഭക്ഷ്യസുരക്ഷാ റെഗുലേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

Capture

ന്യൂഡല്‍ഹി: വിമാനത്തില്‍ നല്‍കിയ സാന്‍ഡ്വിച്ചില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ലൈന്‍ ഇന്‍ഡിഗോയ്ക്ക് ഭക്ഷ്യസുരക്ഷാ റെഗുലേറ്റര്‍ എഫ്എസ്എസ്എഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. യാത്രക്കാരന് സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കിയതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രതികരിക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

നോട്ടീസിന് മറുപടി നല്‍കാന്‍ എയര്‍ലൈന്‍സിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 29 ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള 6ഇ 6107 വിമാനത്തിലാണ് സംഭവം. യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് എയര്‍ലൈന്‍ മാപ്പ് പറഞ്ഞിരുന്നു.

Share this Article

Leave a Comment