Newsperseconds.com

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണം കോണ്‍ഗ്രസ് അര്‍ഹിക്കുന്നില്ല; പാര്‍ട്ടിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

Capture

ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. പാപങ്ങള്‍ കുറയ്ക്കാനുള്ള സുവര്‍ണാവസരമാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ക്ഷണം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമമന്ദിര്‍ പ്രാണ്‍ പ്രതിഷ്ഠാ മഹോത്സവത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം വിഎച്ച്പി നല്‍കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാപം കുറയ്ക്കാനുള്ള സുവര്‍ണാവസരമായിരുന്നു. പക്ഷേ എന്റെ വീക്ഷണത്തില്‍ അത്തരമൊരു ക്ഷണം അവര്‍ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുമോ എന്നതിനെക്കുറിച്ചുള്ള ആഴ്ചകള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഖ്യാപനം.

Share this Article

Leave a Comment