Newsperseconds.com

2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിന് ആലപ്പുഴ, വർക്കല നഗരസഭകൾക്ക് പുരസ്കാരം

Untitled Design (51)

2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് ആലപ്പുഴ, വർക്കല നഗരസഭകൾ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത്മിഷൻ- അർബന്റെ ഭാഗമായുള്ള ക്ലീൻ സിറ്റി പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൻ കെ കെ
ജയമ്മ, വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിലാണ് ആലപ്പുഴയ്ക്ക് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള വിഭാഗത്തിലാണ് വർക്കലയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്‌സ് മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി കൗശൽ കിഷോർ എന്നിവർ പങ്കെടുത്തു. കേരളത്തിൽനിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, നഗരസഭകളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

 

Share this Article

Leave a Comment