Newsperseconds.com

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ സംഭവം; ഒടുവില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെതിരെ നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

Capture

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ ഗണ്‍മാനെ ചോദ്യം ചെയ്യാന്‍ നടപടി. കേസെടുത്ത് ഒരുമാസം കഴിഞ്ഞിട്ടും നടപടിയാവാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വളഞ്ഞിട്ട് ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍.

കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ വേണ്ടി നോട്ടീസുകള്‍ അയച്ചിട്ടുണ്ടെങ്കിലും ഇതു വരെ അനില്‍കുമാര്‍ ഹാജറായില്ല. പോലീസിന്റെ അനാസ്ഥക്കെതിരെ കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഒരു മാസങ്ങള്‍ക്ക് ശേഷം കോടതി നിര്‍ദേശ പ്രകാരമാണ് നോട്ടീസ് അയക്കുന്നത്. തിങ്കളാഴ്ച്ച ഹാജരാകന്‍ ഗണ്‍മാന്‍ അനില്‍കുമാറിനും സുരക്ഷാ സേനയിലെ എസ്.സന്ദീപിനും നോട്ടീസ് നല്‍കി. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനില്‍കുമാര്‍ വളഞ്ഞിട്ട് അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ എഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസാണിത്.

Share this Article

Leave a Comment