ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ദർബാൾ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലികൊടുത്തു. 67 കാരനായ ചംപയ് സോറൻ ജാര്‍ഖണ്ഡിന്റെ 12-ാമത് മുഖ്യമന്ത്രിയാണ്.
ആദിവാസി-പിന്നാക്ക വിഭാഗങ്ങളിൽ സ്വാധീനമുള്ള നേതാവാണ് സോറൻ ഇ ഡി അറസ്റ്റിനെ തുടർന്ന് ഹേമന്ത് സോറൻ രാജിവെച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസമാണ് ചംപയ് സോറന്റെ സത്യപ്രതിജ്ഞ. ഹേമന്ത് സോറന് മന്ത്രിസഭയില്‍ ഗതാഗത, എസ്സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു.
അതേസമയം, ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് ആലംഗീർ ആലം, ആർജെഡി നേതാവ് സത്യാനന്ദ് ഭോക്ത എന്നിവർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പത്തു ദിവസത്തിനുള്ളില്‍ പുതിയ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം എന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.