Newsperseconds.com

ചംപയ് സോറൻ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Untitled Design (72)

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ദർബാൾ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലികൊടുത്തു. 67 കാരനായ ചംപയ് സോറൻ ജാര്‍ഖണ്ഡിന്റെ 12-ാമത് മുഖ്യമന്ത്രിയാണ്.

ആദിവാസി-പിന്നാക്ക വിഭാ​ഗങ്ങളിൽ സ്വാധീനമുള്ള നേതാവാണ് സോറൻ ഇ ഡി അറസ്റ്റിനെ തുടർന്ന് ഹേമന്ത് സോറൻ രാജിവെച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസമാണ് ചംപയ് സോറന്‍റെ സത്യപ്രതിജ്ഞ. ഹേമന്ത് സോറന്‍ മന്ത്രിസഭയില്‍ ഗതാഗത, എസ്സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു.

അതേസമയം, ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് ആലംഗീർ ആലം, ആർജെഡി നേതാവ് സത്യാനന്ദ് ഭോക്ത എന്നിവർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പത്തു ദിവസത്തിനുള്ളില്‍ പുതിയ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം എന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.

 

Share this Article

Leave a Comment