Newsperseconds.com

കെപിസിസിയുടെ സമരാഗ്‌നി കേരള യാത്രയ്ക്ക് കാസര്‍കോട് നാളെ തുടക്കമാകും; 14 ജില്ലകളിലും ജനകീയ ചര്‍ച്ചാ സദസ്സുകള്‍ സംഘടിപ്പിക്കും

Capture

കാസര്‍കോട്: കെപിസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരാഗ്‌നി കേരള യാത്രയ്ക്ക് കാസര്‍കോട് നാളെ തുടക്കമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് സമരം നടത്തുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്ന് ജനകീയ പ്രക്ഷോഭ യാത്രയെ നയിക്കും. സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. യാത്ര ഫെബ്രുവരി 29 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ വന്‍ സമ്മേളനത്തോടെ സമാപിക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സമരാഗ്‌നി പ്രക്ഷോഭ യാത്രയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുകയാണ് പ്രധാന ലക്ഷ്യം. 14 ജില്ലകളിലായി നടത്തുന്ന പൊതുസമ്മേളനത്തില്‍ 15 ലക്ഷത്തോളം പേരെ അണിനിരത്താനാണ് തീരുമാനം.14 ജില്ലകളിലും ജനകീയ ചര്‍ച്ചാ സദസ്സുകള്‍ സംഘടിപ്പിക്കും.

Share this Article

Leave a Comment