Newsperseconds.com

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു

Capture

കോഴിക്കോട്: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ രാമനാട്ടുകര ശ്രീഹരി വീട്ടില്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ [78] അന്തരിച്ചു. രാമനാട്ടുകര-വൈദ്യരങ്ങാടി റോഡില്‍ വേലപ്പമേനോന്‍ റോഡിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരി ഇന്ദു മേനോന്റെ അച്ഛനാണ്.

മഹാത്മാ മെമ്മോറിയല്‍ നാടകക്കമ്പനി ഉടമ ഇലവുംമൂട്ടില്‍ ശിവരാമപിള്ളയുടെ മകനായിരുന്നു. അമ്മ വേളിക്കാട്ട് കുഞ്ഞിക്കുട്ടിപ്പിള്ളയമ്മ. ഭാര്യ: പരേതയായ തിരുവച്ചിറ വള്ളിക്കാട് സത്യവതി (ചാലപ്പുറം എന്‍.എസ്.എസ്. സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക).

Share this Article

Leave a Comment