Newsperseconds.com

പള്ളുരുത്തിയില്‍ വധക്കേസിലെ രണ്ടാംപ്രതിയെ കുത്തിക്കൊലപ്പെടുത്തി

Capture

കൊച്ചി: പള്ളുരുത്തിയില്‍ ലാസര്‍ കൊലക്കേസിലെ പ്രതിയായ ലാല്‍ജുവിനെ കുത്തിക്കൊലപ്പെടുത്തി. കച്ചേരിപ്പടി സ്വദേശിയായ ഫാജിസാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് കുത്തിയത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ഫാജിസിനെ പൊലീസ് പിടികൂടി.

അതേ സമയം, ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട ലാല്‍ജു 2021ല്‍ കുമ്പളങ്ങിയിലുണ്ടായ ലാസര്‍ കൊലക്കേസില്‍ രണ്ടാം പ്രതിയാണ്. ലാല്‍ജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലഹരിമരുന്ന് വില്‍പന സംഘവും ഗുണ്ടാസംഘവും തമ്മിലുള്ള വൈരാഗ്യമാണ് കുത്തേറ്റില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

 

Share this Article

Leave a Comment