എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. വേങ്ങര കണ്ണമംഗലം ഇ എം യുപി സ്‌കൂളിലെ 19 വിദ്യാര്‍ഥികളെയും 2 അധ്യാപകരെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭക്ഷ്യവിഷബാധയേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 195 വിദ്യാര്‍ഥികളാണ് എല്‍ എസ് എസ് പരീക്ഷ എഴുതാന്‍ എത്തിയത്. ചികിത്സ തേടിയവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.