Newsperseconds.com

വന്യജീവി ആക്രമണം രൂക്ഷമാകുന്നു; കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍; വനം വകുപ്പിന്റെ ചുമതല മന്ത്രി കെ രാജനെന്ന് സൂചന

Capture

കോഴിക്കോട്: സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമാകുന്നു. വന്യജീവി ആക്രമണത്തില്‍ ഇന്ന് മാത്രം രണ്ട് മരണങ്ങളാണ് സംഭവിച്ചത്. പെരിങ്ങല്‍ക്കുത്തിനു സമീപം വാച്ചുമരം കോളനിയില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. കൂടാതെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകനായ അവറാച്ചനും മരിച്ചു. ഈ സാഹചര്യത്തില്‍ വനം വകുപ്പിന്റെ ചുമതല മന്ത്രി കെ രാജന് താല്‍ക്കാലികമായി കൈമാറുമെന്ന് സൂചന. നിലവിലെ മന്ത്രി എ കെ ശശീന്ദ്രന്‍ ചികിത്സക്ക് പോവുന്നതിനാലാണ് ഈ മാറ്റമെന്നാണ് വിവരം.

അതേ സമയം, സംഭവത്തില്‍ പ്രതിഷേധിച്ച് ആതിരപ്പിള്ളിയില്‍ നാളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടകള്‍ അടച്ചിട്ട് കരിദിനമായി ആചരിക്കും. കോഴിക്കോട് മരണപ്പെട്ട എബ്രഹാം എന്ന കര്‍ഷകന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമരം നടത്തുകയാണ്. ഇന്നലെയും കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. വന്യജീവി അക്രമണങ്ങളെ ചുടര്‍ന്ന് കോഴിക്കോടും തൃശൂരിലും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Share this Article

Leave a Comment