Newsperseconds.com

തിരുവനന്തപുരത്ത് നടക്കുന്നത് യുഡിഎഫും ബിജെപിയും തമ്മിലുള്ള പോരാട്ടം; ശശിതരൂര്‍

Capture

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ഇന്ന് കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരത്ത് നടക്കുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരമാണെന്നും ത്രികോണ മത്സരമല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും ശശിതരൂര്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ വലിയ രീതിയില്‍ തന്നെ ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം നടത്തുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു.

വരണാധികാരിയായ ജില്ലാ കലക്ടര്‍ പത്രിക സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്‍ നാടാര്‍, എം വിന്‍സെന്റ് എംഎല്‍എ തുടങ്ങിയവര്‍ ശശി തരൂരിനൊപ്പമുണ്ടായിരുന്നു.

Share this Article

Leave a Comment