Newsperseconds.com

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു; രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; മയക്കുവെടി വെക്കണമെന്ന് നാട്ടുകാര്‍

Capture

എറണാകുളം: കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷപ്പെടാനും ആന ശ്രമിക്കുന്നുണ്ട്. തനിയെ രക്ഷപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ആനയെ മണ്ണിടിച്ച് രക്ഷപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലുള്ള കിണറ്റിലാണ് ആന വീണത്. വലിയ വലുപ്പം ഇല്ലാത്ത കിണര്‍ ആയത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനാകും എന്നാണ് വിലയിരുത്തല്‍. എന്നാല്‍
ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കില്‍ വീണ്ടും ആന തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Share this Article

Leave a Comment