കോട്ടയം ഏറ്റുമാനൂരില്‍ ട്രെയിന്‍ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം. ഗുരുവായൂര്‍-മധുര എക്‌സ്പ്രസിലെ ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. മധുര സ്വദേശി കാര്‍ത്തിക്കിനാണ് പാമ്പ് കടി ഏറ്റത്. തുടര്‍ന്ന് കാര്‍ത്തിക്കിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പാമ്പാണോ എലിയാണോ കടിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സംശയത്തെ തുടര്‍ന്ന് ഏഴാം നമ്പര്‍ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിന്‍ യാത്ര തുടരുകയായിരുന്നു. ബോഗിയില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. അതേസമയം യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയാണോയെന്ന സംശയത്തിലാണ് റെയില്‍വെ പൊലീസ്.