Newsperseconds.com

കേരളത്തില്‍ മോദിതരംഗം; കേന്ദ്രസര്‍ക്കാരിന്റെ മികച്ച ഭരണത്തിനുള്ള പോസിറ്റീവ് വോട്ട്; അത്തോളിയില്‍ വോട്ട് ചെയ്ത് കെ.സുരേന്ദ്രനും കുടുംബവും

Ppp

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മോദി തരംഗമാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനം ഇത്തവണ കേന്ദ്രസര്‍ക്കാരിന്റെ മികച്ച ഭരണത്തിനുള്ള പൊസിറ്റീവ് വോട്ടാണ് രേഖപ്പെടുത്തിയതെന്നും അത്തോളി മൊടക്കല്ലൂര്‍ എയുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭാര്യ ഷീബയുടെയും മകള്‍ ഗായത്രി ദേവിയുടെയും കൂടെയായിരുന്നു സുരേന്ദ്രന്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ എത്തിയത്.

കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യം നല്ല വിജയം നേടും. മോദി ഗ്യാരന്റി വോട്ടര്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇടത്-വലത് മുന്നണികളുടെ നിലപാടില്ലായ്മ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുന്നതിലൂടെ വയനാടിനെ ചതിക്കുകയാണ്. ധാര്‍മ്മികതയുണ്ടായിരുന്നെങ്കില്‍ താന്‍ വീണ്ടും അമേഠിയില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. ഈ ചതിക്ക് വയനാടന്‍ ജനത ഉചിതമായ മറുപടി നല്‍കും. ജൂണ്‍ നാലിന് ശേഷം ഇരു മുന്നണികളില്‍ നിന്നും നിരവധി വലിയ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share this Article

Leave a Comment