ഡല്‍ഹി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് അരവിന്ദര്‍ സിങ് അടുത്തിടെയാണ് രാജിവച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെയും പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് സിംഗ് ബിജെപിയില്‍ ചേര്‍ന്നത്.
ആം ആദ്മി പാര്‍ട്ടിയുമായുള്ള പാര്‍ട്ടിയുടെ സഖ്യത്തില്‍ ദേശീയ തലസ്ഥാനത്തെ കോണ്‍ഗ്രസ് കേഡര്‍ക്കിടയിലെ അതൃപ്തി ചൂണ്ടിക്കാട്ടി ഏപ്രില്‍ 28 ന് അരവിന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ ഡല്‍ഹി ചീഫ് സ്ഥാനത്ത് നിന്ന് രാജിവച്ചു. താന്‍ ബിജെപിയില്‍ ചേരുമെന്ന് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും അഭ്യൂഹങ്ങള്‍ തള്ളി അരവിന്ദര്‍ സിംഗ് പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാത്രമാണ് താന്‍ രാജിവെച്ചതെന്ന് പറഞ്ഞു.
ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം വരെയുള്ള വിഷയങ്ങളില്‍ പിസിസിയുടെ താല്പര്യം പരിഗണിച്ചില്ല എന്ന് ലവ്ലി ആരോപിച്ചിരുന്നു. കനയ്യ കുമാറിന്റെയും ഉദിത് രാജിന്റെയും സ്ഥാനാര്‍ഥിത്വത്തിലെ അതൃപ്തി രാജിക്കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.