ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാളിന് ജൂണ്‍ 1 വരെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍. ഇത് സത്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഇന്ത്യന്‍ ഭരണഘടനയുടെയും വിജയമാണെന്ന് പാര്‍ട്ടി നേതാവ് അതിഷി പറഞ്ഞു.
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഇന്നത്തെ സുപ്രീം കോടതി വിധി സത്യം ജയിച്ചു, ജനാധിപത്യം വിജയിച്ചു, രാജ്യത്തിന്റെ ഭരണഘടന വിജയിച്ചുവെന്ന് തെളിയിക്കുന്നതാണെന്ന് ഡല്‍ഹി മന്ത്രി അതിഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നമ്മുടെ ഭരണഘടനയ്ക്ക് ഭീഷണിയുണ്ടായപ്പോഴെല്ലാം അതിനെ സംരക്ഷിക്കാന്‍ സുപ്രീം കോടതി എത്തിയിട്ടുണ്ട്. ഇന്നും അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കും.
അതേ സമയം, അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത് കര്‍ശന നിര്‍ദ്ദേശത്തോടെയാണ്. കേസില്‍ തന്റെ പങ്കിനെ കുറിച്ച് കെജ്രിവാള് സംസാരിക്കാന്‍ പാടില്ലെന്നും സെക്രട്ടേറിയറ്റ് സന്ദര്‍ശിക്കരുതെന്നതാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. ഇടക്കാല ജാമ്യം കേസിലെ നിലപാട് ആയി കണക്കാക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്‍പതിനായിരം രൂപയുടെ ജാമ്യ ബോണ്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.