Newsperseconds.com

അരളിച്ചെടിയുടെ വിഷം ഉള്ളിലെത്തിയത് ഹൃദയാഘാതത്തിലേക്ക് നയിച്ചു; സൂര്യയുടെ മരണത്തില്‍ പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

Surya Death

ആലപ്പുഴ: കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ എന്ന യുവതിയുടെ മരണകാരണം അരളിച്ചെടിയിലെ വിഷമെന്ന് കണ്ടെത്തി. അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക.

കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. വീട്ടുമുറ്റത്ത് നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ അറിയാതെ അരളിച്ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. പിന്നീടാണ് അരളിച്ചെടിയില്‍ വിഷമുണ്ടോ എന്ന പരിശോധന നടന്നത്.

Share this Article

Leave a Comment