Newsperseconds.com

പനമ്പിള്ളി നഗറില്‍ നവജാതശിശുവിനെ ഫ്‌ലാറ്റില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെ പിടികൂടാനാവാതെ പോലീസ്

Capture

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാതശിശുവിനെ ഫ്‌ലാറ്റില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തിനെ പിടിക്കാനാവാതെ പോലീസ്. തൃശൂര്‍ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് വിശദീകരണം. റഫീക്കിനായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മെയ് 16നാണ് യുവാവിനെതിരെ കേസെടുത്തത്. കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. തൃശ്ശൂര്‍ സ്വദേശിയായ റഫീഖിനെതിരെ സൗത്ത് പൊലീസാണ് കേസ് എടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നല്‍കി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. താന്‍ ഗര്‍ഭിണിയാണ് എന്ന് അറിയിച്ചപ്പോള്‍ റഫീഖ് ഒഴിവാക്കാന്‍ ശ്രമിച്ചതായും യുവതി മൊഴി നല്‍കി.

Share this Article

Leave a Comment