കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ അവയവക്കച്ചവടം നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. ആശുപത്രി മാനേജ്‌മെന്റും ഏജന്റുമാരും ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് അവയവക്കച്ചവടം നടക്കുന്നതെന്നാണ് യുവതി പറയുന്നത്. ലേക് ഷോറിലെ ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി അറിയിച്ചതോടെ മാനേജ്‌മെന്റ് യുവതിയെ ഭീഷണിപ്പെടുത്തി രാജിക്കത്ത് എഴുതിവാങ്ങിക്കുകയായിരുന്നു.
ഏജന്റിനെതിരെയാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍, പിന്നീട് യുവതിക്ക് നിരന്തരമായി ഭീഷണി വന്നികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണെന്നാണ് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭീഷണി കൊണ്ട് മാത്രമാണ് ജോലി രാജി വെച്ചത്. പരാതി നല്‍കിയ തന്റെ മേല്‍ അവയവക്കച്ചവടത്തിന് കൂട്ടുനിന്നുവെന്നും മാനേജ്‌മെന്റ് ആരോപിച്ചു. കുറ്റം ബോധപ്പൂര്‍വ്വം തന്റെ മേല്‍ കെട്ടിവെക്കുകയാണെന്നാണ് സ്ത്രീ വെളിപ്പെടുത്തിയത്.
കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിക്കെതിരെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനു മുമ്പും ആശുപത്രിക്കെതിരെ അവയവക്കടത്തിന് പരാതികള്‍ ഉയര്‍ന്നിരുന്നു. അവയവം എടുക്കാന്‍ വേണ്ടി ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ ലേക് ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കഴിഞ്ഞ വര്‍ഷം കോടതി നോട്ടിസയച്ചിരുന്നു. ഏജന്റുമാര്‍ വഴി ലക്ഷകണക്കിന് രൂപക്കാണ് അവയവങ്ങള്‍ ദാനം ചെയ്യുന്നത്. വേണ്ടത്ര നടപടി ഇതിനെതിരെ അധികാരപ്പെട്ടവര്‍ ചെയ്യുന്നില്ലെന്നാണ് യുവതി പറയുന്നത്.