Newsperseconds.com

‘നിയമങ്ങള്‍ കാറ്റില്‍ പറത്തി കേരളത്തില്‍ അവയവക്കച്ചവടം’; സ്വകാര്യ ആശുപത്രികള്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാരിന് നിവേദനം നല്‍കും; കൊച്ചി ലേക്‌ഷോറിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട ജീവനക്കാരിയുടെ സംരക്ഷണം ഉറപ്പുവരുത്തണം; ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ്

Uuuuuuu

കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ അവയവക്കച്ചവടം നടക്കുന്നുവെന്ന വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ് ദാസ്. നിയമങ്ങള്‍ കര്‍ശനമായിട്ടും വ്യാപകമായി അവയവക്കച്ചവടം കേരളത്തില്‍ നടക്കുന്നുണ്ട്. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിക്കെതിരെ യുവതി നടത്തിയ വെളിപ്പെടുത്തലില്‍ അധികാരികള്‍ കണ്ണടുക്കുകയാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. ലേക് ഷോറിനെതിരെ ജനം ടിവിയിലൂടെയാണ് യുവതി വെളിപ്പെടുത്തല്‍ നടത്തിയത്. കേരളത്തില്‍ അവയവക്കച്ചവടം പൊടിപൊടിക്കുകയാണ്. ഇതിന് കൂട്ടു നില്‍ക്കുന്ന ഏജന്റുമാരേയും ആശുപത്രികളേയും നിയമത്തിന് മുന്നിലെത്തിക്കുന്നതിനുമായി എല്ലാ ജില്ലകളിലും സമഗ്രമായ അന്വേഷണം നടത്തണം. ഏജന്റിനെതിരെയാണ് ലേക് ഷോറിലെ ജീവനക്കാരി പരാതി നല്‍കിയത്. എന്നാല്‍, പിന്നീട് യുവതിക്ക് നിരന്തരമായി ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന യുവതിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദിനംപ്രതി അവയവക്കച്ചവടം കൂടുന്നതല്ലാതെ ഇത് തടയാനാകുന്നില്ല. കോടികള്‍ കൈമറിയുന്ന വലിയൊരു മാഫിയ ബിസിനസ്സാണിത്. അതു മാത്രവുമല്ല ലക്ഷങ്ങള്‍ കയ്യില്‍ കിട്ടുമ്പോള്‍ ഏജന്റുമാര്‍ വഴി അവയവങ്ങള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറാകുന്നവരുടെ എണ്ണം കൂടി വരികയാണ്. അവയവങ്ങള്‍ നല്‍കിയാല്‍ കിട്ടുന്നത് 40 ലക്ഷം മുതല്‍ 50 വരെയാണ്. എന്നാല്‍ ദാതാവിന് വെറും 9 ലക്ഷം മാത്രം നല്‍കി ഏജന്റുമാര്‍ വന്‍തോതില്‍ വേട്ട നടത്തുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. ഏജന്റുമാര്‍ ഇടപ്പെട്ട് പൈസക്ക് ആവശ്യമുള്ള ആളുകളെ തിരഞ്ഞെടുത്ത് അവയവങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിക്കുകയാണ്. അവയവദാനത്തിന് കൃത്യമായ നിയമങ്ങളുണ്ട്. കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കെതിരെയും ആഴത്തിലുള്ള അന്വേഷണം നടത്തേണ്ടതുണ്ട്. നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അവയവ മാഫിയകള്‍ കേരളത്തില്‍ വിലസുകയാണെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി. അത് കൂടാതെ കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘങ്ങളെയും വിശദമായി ചോദ്യം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടു പോകലിന്റെ പിന്നിലുള്ള ഉദ്ദേശങ്ങള്‍ വിശദമായി അന്വേഷിക്കണം. സമഗ്രമായ അന്വേഷണത്തിനായി കേന്ദ്രത്തിന് നിവേദനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, വിവിധ രോഗങ്ങള്‍ കാരണം അവയവങ്ങളുടെ പ്രവര്‍ത്തനശേഷി നഷ്ടപ്പെട്ട ധാരാളം രോഗികള്‍ ഇപ്പോള്‍ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറാവുന്നുണ്ട്. അത് തന്നെയാണ് അവയവകച്ചവടക്കാര്‍ക്ക് ഇതില്‍ കൂടുതല്‍ പ്രതീക്ഷയേകുന്നതും. ഇതിന് ആശുപത്രി അധികൃതരും കൂട്ടുനില്‍ക്കുകയാണ്. കൊച്ചിയിലെ പ്രമുഖ ആശുപത്രിയായ ലേക് ഷോര്‍ ഹോസ്പിറ്റലില്‍ നടന്ന വന്‍ അവയവക്കച്ചവടത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങളാണ് അതേ ആശുപത്രിയിലെ ജീവനക്കാരി ഇന്ന് പുറത്തുവിട്ടത്. ഇതിനു മുമ്പും ലേക് ഷോറിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആശുപത്രി മാനേജ്‌മെന്റും ഏജന്റുമാരും ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് അവയവക്കച്ചവടം നടക്കുന്നതെന്നാണ് യുവതി പറയുന്നത്. എന്നാല്‍ പരാതി അറിയിച്ചതോടെ മാനേജ്‌മെന്റ് യുവതിയെ ഭീഷണിപ്പെടുത്തി രാജിക്കത്ത് എഴുതിവാങ്ങിക്കുകയായിരുന്നു. ഇത്തരത്തില്‍ വലിയൊരു മാഫിയ കേരളത്തില്‍ അവയവക്കച്ചവടം നടത്തുമ്പോള്‍ സര്‍ക്കാരും പോലീസും കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മാഫിയക്കെതിരെയും ശക്തമായി പ്രതികരിക്കണമെന്നും ആശുപത്രിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment