Newsperseconds.com

ട്രെയിന്‍ വരുന്നത് കണ്ടില്ല; ലിവ് ഇന്‍ പങ്കാളിയെ പേടിപ്പിക്കാന്‍ യുവതി ട്രാക്കിലേക്ക് എടുത്ത് ചാടി; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ 38 കാരിക്ക് ദാരുണാന്ത്യം

Capture

ആഗ്ര: ലിവ് ഇന്‍ പങ്കാളിയെ പേടിപ്പിക്കാന്‍ ട്രാക്കിലേക്ക് എടുത്ത് ചാടിയ യുവതിക്ക് ദാരുണാന്ത്യം. ആഗ്രയിലെ രാജാ കീ മന്ദി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. 38 കാരിയായ റാണിയെന്ന യുവതിയാണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റാണിയും പങ്കാളിയായ കിഷോറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. കിഷോറിന്റെ മദ്യപാന ശീലത്തെ കുറിച്ച് പറഞ്ഞായിരുന്നു തര്‍ക്കമുണ്ടായത്. തുടര്‍ന്ന് താന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് റാണി ഭീഷണിപ്പെടുത്തി. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് കിഷോറിനെ ഭയപ്പെടുത്താന്‍ റാണി ട്രാക്കിലേക്ക് എടുത്ത് ചാടി. എന്നാല്‍ ഈ സമയം ഈ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് ഇവര്‍ ശ്രദ്ധിച്ചിരുന്നില്ല. ട്രെയിന്‍ കണ്ട ഉടനെ റാണി പ്ലാറ്റ്ഫോമിലേക്ക് ചാടികയറാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ഇവര്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.

Share this Article

Leave a Comment