Newsperseconds.com

കനത്ത മഴ; മംഗലംഡാം കടപ്പാറയില്‍ കുടുങ്ങിയ ആറ് യുവാക്കളെയും രക്ഷപ്പെടുത്തി

Capture

പാലക്കാട്: മംഗലംഡാം കടപ്പാറയില്‍ കുടുങ്ങിയ ആറ് യുവാക്കളെയും രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് ആറ് യുവാക്കളാണ് സ്ഥലത്ത് കുടുങ്ങി പോയത്. വൈകുന്നേരം പെയ്ത കനത്ത മഴയില്‍ പോത്തന്‍തോട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് യുവാക്കള്‍ അകപ്പെടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഫയര്‍ഫോഴ്സും പൊലീസുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

അതേസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. എറണാകുളത്ത് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

Share this Article

Leave a Comment