തൃശ്ശൂര്‍: തൃശ്ശൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ഇന്ന് രാവിലെ 9.25നാണ് സംഭവം. കല്ലേറില്‍ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്.
മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇയാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.