Newsperseconds.com

സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു; ഒരു കിലോ മത്തിക്ക് 280 മുതല്‍ 300 രൂപവരെ; വില ഇനിയും കൂടും

Capture

കൊല്ലം: സംസ്ഥാനത്ത് മത്സ്യവില കുത്തനെ ഉയരുന്നു. മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിക്ക് 280 മുതല്‍ 300 രൂപവരെയെത്തി. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.

അതേ സമയം, രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ്‌നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. തുറമുഖങ്ങളുടെ പ്രവര്‍ത്തനം ഓരോന്നായി അവസാനിപ്പിച്ച് തുടങ്ങി. ഇന്നലെവരെ കിട്ടിയ സമ്പാദ്യം കൊണ്ട് വേണം ഈ വറുതിക്കാലം തള്ളി നീക്കാന്‍. എന്നാല്‍ നഷ്ടക്കണക്ക് മാത്രം പറയാനുള്ളവരുടെ കയ്യില്‍ ഒന്നുമില്ല.മത്സ്യലഭ്യതയിലെ കുറവും ഡീസല്‍ വിലക്കയറ്റവും ഈ തൊഴില്‍മേഖലയെ ആകെ തളര്‍ത്തി. ട്രോളിംഗ് നിരോധനത്തിന്റെ അവസാന 15 ദിവസം ഇളവ് നല്‍കണമെന്നാണ് ബോട്ടുകാരുടെ ആവശ്യം.ട്രോളിംഗ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

 

 

Share this Article

Leave a Comment