തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്കും ധാന്യത്തിനുമെല്ലാം വില കുതിച്ചുയരുന്നു. വിലക്കയറ്റത്തില്‍ ജനം പൊറുതി മുട്ടുകയാണ്. തക്കാളി, സവാള, പച്ചമുളക് തുടങ്ങി എല്ലാത്തിനും വില കുത്തനെ കൂടിയിരിക്കുകയാണ്. പലവ്യഞ്ജന വസ്തുക്കള്‍ക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവര്‍ഗങ്ങളുടെ വിലയും കുതിച്ചുയര്ത്തതോടെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാനാവാതെയായി. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയില്‍ 190 രൂപ വരെ വിലയെത്തി.
ഒരു മാസത്തതിനിടെ തക്കാളിയുടെ വില 30 ല്‍ നിന്നും 64 രൂപയായി ഉയര്‍ന്നു. ഒരു കിലോ തക്കാളിക്ക് ഇന്നലെ കോട്ടയത്തെ വില നൂറ് രൂപ വരെയെത്തി. ഉള്ളിയും ബീന്‍സ് അടക്കം പച്ചക്കറികള്‍ക്കും 5 മുതല്‍ 10 രൂപവരെ വില ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പടവലം 15 രൂപയായിരുന്നു വില, ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്കെത്തി. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി.
തുവരപരിപ്പിന് 170ല്‍ നിന്ന് 190 ആയി. ചെറുപയര്‍ – 150, വന്‍പയര്‍ – 110, ഉഴുന്ന് പരിപ്പ് – 150, ഗ്രീന്‍പീസ് – 110, കടല – 125 എന്നിങ്ങനെയാണ് വില.