Newsperseconds.com

ഇഡിയുടെ അപേക്ഷ ഡല്‍ഹി കോടതി തള്ളി; അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചു

Capture

ഡല്‍ഹി: ദില്ലി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡല്‍ഹി കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചു. അറസ്റ്റിലായി നാളേക്ക് മൂന്ന് മാസം തികയാനിരിക്കെയാണ് മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം. റൂസ് അവന്യൂ കോടതിയുടെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്ന് ഇഡി ആവശ്യം കോടതി തള്ളി. അരവിന്ദ് കെജ്‌രിവാള്‍ നാളെ പുറത്തിറങ്ങും. സത്യത്തെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് ജാമ്യം ലഭിച്ചതില്‍ ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.

ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം, നിയമപരമായ പരിഹാരങ്ങള്‍ വിനിയോഗിക്കാന്‍ 48 മണിക്കൂര്‍ സമയം നല്‍കണമെന്ന് ഇഡി കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഇഡിയുടെ അപേക്ഷ കോടതി നിരസിച്ചു. മാര്‍ച്ച് 21നാണ് ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി.

Share this Article

Leave a Comment