Newsperseconds.com

യോഗദിനത്തില്‍ കുട്ടികളോടൊപ്പം മഴ നനഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

Capture

തിരുവനന്തപുരം: യോഗാദിനത്തില്‍ മഴ നനഞ്ഞ് പ്രസംഗം പറഞ്ഞ്തീര്‍ത്ത സുരേഷ്‌ഗോപിയുടെ വീഡിയോ വൈറല്‍. ”നിങ്ങള്‍ മഴ നനയാന്‍ തയാറാണോ? അല്ലെങ്കില്‍ രണ്ടു വരി പറഞ്ഞ് ഞാന്‍ നിര്‍ത്താം. പ്രസംഗം പ്രിന്റ് ഔട്ട് എടുത്തു തരാന്‍ പറയാം” സുരേഷ് ഗോപിയുടെ ചോദ്യത്തിന് കോറസ് ആയി ആയിരുന്നു കുട്ടികളുടെ മറുപടി- ‘മഴ നനയാം’. എങ്കില്‍ ശരിയെന്നു പറഞ്ഞ് കേന്ദ്രമന്ത്രിയും അവരോടൊപ്പം കൂടി, കുടയുമായി വന്ന സുരക്ഷാ ജീവനക്കാരനെ വേണ്ടെന്നു പറഞ്ഞു സുരേഷ്‌ഗോപി പറഞ്ഞ് വിട്ടു. കോവളം ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടന്ന യോഗാ ദിനാചരണത്തിലാണ് മഴ നനഞ്ഞു നിന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി കൂടിയായ നടന്‍ സുരേഷ് ഗോപി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്ത് വന്നത്. പലരും പ്രശംസിച്ചപ്പോള്‍ മറ്റുള്ളവര്‍ കുട്ടികളെ നനച്ചതിന് വിമര്‍ശിച്ചു.

Share this Article

Leave a Comment