കൊച്ചി: കനത്ത മഴയില്‍ കൊച്ചി മെട്രോ ട്രാക്കിലേക്ക് ടാര്‍പോളിന്‍ വീണു. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനും കടവന്ത്ര മെട്രോ സ്റ്റേഷനും ഇടയിലാണ് സംഭവമുണ്ടായത്. ഇതേത്തുടര്‍ന്ന് മെട്രോ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ടാര്‍പോളിന്‍ മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. ട്രാക്കില്‍ ടാര്‍പോളിന്‍ വീണത് കണ്ട ഉടന്‍ തന്നെ മെട്രോ ലോക്കോപൈലറ്റ് വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.
കനത്ത മഴയില്‍ കൊച്ചി മെട്രോ ട്രാക്കിലേക്ക് ടാര്‍പോളിന്‍ വീണു
- Related News
- Latest News