Newsperseconds.com

കണ്ട്ല ബാങ്കിൽ ഇ.ഡി റെയ്ഡ്; സംഘം എത്തിയത് ഇന്ന് പുല‍ർച്ചെ

Untitled design (4)

കണ്ട്ല ബാങ്കിൽ ഇ.ഡി റെയ്ഡ്. ഇന്ന് പുലർച്ചയാണ് ഇഡി സംഘം എത്തിയത്. നാല് വാഹനങ്ങളിലായാണ് ഇ.ഡി സംഘം എത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ട്ല ബാങ്കിൽ കണ്ടെത്തിയത്.

കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാങ്കനാണ് ബാങ്ക് പ്രസിഡണ്ട്. ഈ സമയത്താണ് ബാങ്കിൽ വൻതോലിലുള്ള ക്രമക്കേടുൾ നടന്നത്.

ഈയിടെയാണ് ഭാസുരാങ്കൻ ഭരണ സമിതിയിൽ നിന്നും രാജിവെച്ചത്. നിലവിൽ അഡ്മിനിസട്രേറ്റീവ് ഭരണത്തിൻ കീഴിലാണ് കണ്ട്ല ബാങ്ക്. ഇ.ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധന റിപ്പോർട്ട് വാങ്ങിയിരുന്നു. നൂറുകണക്കിന് ആളുകളാണ് നിക്ഷേപം തിരിച്ചുകിട്ടാതെ കഷ്ടപ്പെട്ടത്
വ്യാജ വായ്പയും അനധികൃത നിയമനവും ഉൾപ്പെടെ നിരവധി ക്രമക്കേടുകൾ ആണ് ബാങ്കിൽ നടന്നത്.

മുൻപ് എൻ ഭാസുരാങ്കൻ കണ്ട്ല ക്ഷീര സമിതിയിലും അഴിമതി നടത്തിയിരുന്നു. ക്ഷീര പ്ലാൻറ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മിൽമ തെക്കൻ മേഖല അഡ്മിനിസ്ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാങ്കൻ.

Share this Article

Leave a Comment