ആലപ്പുഴ: ആലപ്പുഴയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആസിയ (22) ആണ് മരിച്ചത്. നാല് മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമത്തില്‍ മരണത്തെ പുല്കുന്നു എന്ന് ആസിയ ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യ കുറിപ്പാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്. കായംകുളം സ്വദേശിയാണ് ആസിയ. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.
ആസിയയുടെ വിവാഹത്തിന് നാല് മാസം മുമ്പായിരുന്നു പിതാവ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി വീടിന്റെ കിടപ്പുമുറിയിലെ ജനലിലാണ് ആസിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ആസിയയുടെ ജീവന് നഷ്ടമായിരുന്നു. വിരല്‍ അടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. പിതാവിന്റെ മരണത്തിലെ മനോവിഷമത്തില്‍ ആയിരുന്നു ആസിയ എന്ന് ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഖബറടക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേണം നടത്തും. സംഭവത്തില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും മൊഴിയെടുക്കും.