ആലപ്പുഴ: എസ്എന്‍ഡിപി നേതാക്കള്‍ പണം അപഹരിച്ച് കടന്നു കളഞ്ഞതിന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന് എസ്എന്‍ഡിപിയുടെ സ്വത്തുമുതല്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. എസ്എന്‍ഡിപി ബ്രാഞ്ച് നമ്പര്‍ 245 ന്റെ ഉടമസ്ഥതയിലുള്ള വണ്ടാനം മെഡിക്കല്‍ ആശുപത്രിയുടെ വടക്ക് ഭാഗത്ത് നാഷണല്‍ ഹൈവേയുടെ പടിഞ്ഞാറ് വശത്തായുള്ള 55 സെന്റ് സ്ഥലവും 26 കടമുറികളോട് കൂടിയ കെട്ടിടവും ലേലം ചെയ്ത് വില്‍ക്കാനാണ് ഉത്തരവായത്. ആലപ്പുഴ സബ്ബ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉറപ്പിച്ച ലേല തുക മൂന്ന് കോടി എഴുപത് ലക്ഷം രൂപയാണ്. നിക്ഷേപകര്‍ക്ക് പണം നല്കാന് കഴിയാത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് സൂചന.
എസ്എന്‍ഡിപിയുടെ സ്വത്തുവകകള്‍ ലേലം ചെയ്ത് കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള ശ്രമമാണ് കോടതി ഇപ്പോള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കോടതി ഈ മാസം 26 നാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്. എസ്എന്‍ഡിപി യോഗത്തിന്റെ നേതാക്കള്‍ സ്റ്റേക്കായി ശ്രമിക്കുന്നുണ്ടെങ്കിലും സ്റ്റേ ലഭിക്കില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ നല്കുന്ന വിവരം. 55 സെന്റ് സ്ഥലവും 26 മുറി കടകളുമാണ് ലേലത്തില്‍ ഉള്ളത്. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ഇരുന്ന ആളുകള്‍ നടത്തിയ സാമ്പത്തിക നിക്ഷേപത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പിന്റെ ഭാഗമായാണ് ഈ സ്വത്ത് മുഴുവന്‍ ലേലം ചെയ്യാന്‍ കോടതി ഉത്തരവായത്. നിരവധി ആളുകളാണ് എസ്എന്‍ഡിപിയില്‍ പണം നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ചു കൊടുക്കാന്‍ പറ്റാതെ വന്ന സാഹചര്യത്തിലാണ് കോടതി സ്വത്തുവകകള്‍ ലേലത്തിന് ഉത്തരവിട്ടത്.