കല്‍പ്പറ്റ: വയനാട്ടില്‍ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി നേപ്പാള്‍ സ്വദേശികള്‍. കുഞ്ഞിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായാണ് നേപ്പാള്‍ സ്വദേശിനിയായ യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികളായ മഞ്ജു, ഭര്‍ത്താവ് അമര്‍, മകന്‍ റോഷന്‍ എന്നിവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. റോഷന്റെ ഭാര്യ പാര്‍വതിയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മരുന്ന് നല്‍കിയെന്നും പാര്‍വതി പരാതിയില്‍ പറഞ്ഞു. ഏഴാം മാസത്തിലാണ് പാര്‍വതി ആണ്‍കുട്ടിയെ പ്രസവിച്ചത്. ജനിച്ചതിന്റെ തൊട്ടടുത്ത ദിവസം കുഞ്ഞിനെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം ബാഗിലാക്കി കുഴിച്ചുമൂടിയെന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചു.