കാരുണ്യത്തിന്റെ കരസ്പര്‍ശം നല്‍കുന്ന തലോടലിനും ആശ്വാസത്തിനുമായി കാത്തിരിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ഏറെയുണ്ട്. അവരിലേക്ക് ദൈവദൂതരെ പോലെ ചിലര്‍ എത്താറുണ്ട്. കഴിഞ്ഞ 25 വര്‍ഷങ്ങളായി തലസ്ഥാനത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി തന്റെ ജീവിതത്തില്‍ നല്ലൊരു ഭാഗം മാറ്റിവെച്ചുകൊണ്ട് ജനസേവനം നടത്തുന്ന വ്യക്തിയാണ് ജമീര്‍ ശിഹാബ് സാഹിബ്. കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സിലിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, മര്‍ഹൂം അഡ്വക്കേറ്റ് എ പൂക്കുഞ്ഞ് സാഹിബ് ഫൗണ്ടേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുന്ന ഇദ്ദേഹം തികച്ചും ഒരു ജനസേവകനാണ്. ജീവധാര ട്രസ്റ്റിന്റെ ചുമതലയും ഇദ്ദേഹം വഹിക്കുന്നുണ്ട്. കാരുണ്യ മനസ്സ് നിറഞ്ഞ ജനാബ് ജമീര്‍ ശിഹാബിനെ ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി മിലാദ് ക്യാമ്പയിന്‍ 2024ന്റെ മികവ് 2024 അവാര്‍ഡ് നല്‍കി ആദരിച്ചു.
കാരുണ്യപ്രവര്‍ത്തകനും സോഷ്യല്‍ വര്‍ക്കറുമായ ജമീര്‍ ശിഹാബ് കടപ്പാടിന്റെയും സ്നേഹത്തിന്റെയും പ്രേരണ കൊണ്ട് ചെയ്യുന്ന ഉദാത്ത സേവനങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനം എന്ന ഒറ്റവാക്കില്‍ ഒതുക്കാനാവുന്നതല്ല. മാനവ സേവനമാണ് ജീവിത ലക്ഷ്യമെന്ന വിശ്വാസത്തിലുറച്ച് സമൂഹത്തില്‍ കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ജമീര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗം കൊണ്ട് വലയുന്ന പല ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് സഹായങ്ങളുമായി ഓടിയെത്തുന്ന വ്യക്തിയാണ് ജമീര്‍ ശിഹാബ് സാഹിബ്. പണമില്ലാത്തതിന്റെ പേരില്‍ ആരം കഷ്ടത അനുഭവിക്കരുതെന്ന് ചിന്തിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. ഹൃദയത്തിന്റെ ഉള്ളറയില്‍ നിന്നും സ്നേഹത്തിന്റെയും കരുണയുടെയും സമൂഹം അംഗീകരിച്ച ഒട്ടനവധി പ്രവര്‍ത്തനങ്ങളുടെ പട്ടിക ജമീര്‍ ശിഹാബ് പുറത്തെടുക്കുമ്പോള്‍ മറ്റുള്ളവരുടെ ദു:ഖം തന്റേതു കൂടിയാണെന്ന് അദ്ദേഹം ആത്മാര്‍ഥമായി വിശ്വസിക്കുന്നു. ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം മനുഷ്യനെന്ന നിലയില്‍ തന്റെ കടമയാണെന്ന് പറയുമ്പോള്‍ ജമീര്‍ കൂടുതല്‍ വിനയാന്വിതനാകുന്നു.