Newsperseconds.com

വിഴിഞ്ഞം കടലില്‍ വാട്ടര്‍ സ്പൗട്ട്; അര മണിക്കൂര്‍ നീണ്ട് നിന്ന് കുഴല്‍രൂപത്തിലുളള പ്രതിഭാസം

Untitled 1

വിഴിഞ്ഞം: വിഴിഞ്ഞം കടലില്‍ അരമണിക്കൂര്‍ നീണ്ട് നിന്ന് ആനക്കാല്‍ എന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം. വിഴിഞ്ഞം തീരത്തോട് ചേര്‍ന്ന് ഇന്നലെയാണ് ഈ അപൂര്‍വ ജലസ്തംഭം, അഥവാ വാട്ടര്‍സ്പൗട്ട് രൂപപ്പെട്ടത്. തീരത്ത് നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇത് കാണപ്പെട്ടത്. കടലില്‍ രൂപ്പപ്പെട്ട കുഴല്‍രൂപത്തിലുളള പ്രതിഭാസം കണ്ട് ചുഴലിക്കൊടുങ്കാറ്റെന്നാണ് മത്സ്യത്തൊഴിലാളികള്‍ ആദ്യം കരുതിയത്.

ഇന്നലെ വൈകിട്ട് 4.50-ഓടെയാണ് സംഭവം. ജലോപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍പോലെയും തൊട്ടുമുകളില്‍ കുമിളിന്റെ മുകള്‍ഭാഗംപോലുളള മേഘവും കൂടിച്ചേര്‍ന്നുളള രൂപത്തിലാണ് വാട്ടര്‍ സ്പൗട്ട് പ്രത്യക്ഷമായത്. 25 മിനിട്ടോളം നിലനിന്നശേഷം വെളളത്തിന് മുകളില്‍ ആവിപോലെ സഞ്ചരിച്ചതായും പിന്നീട് കാണാതായെന്നും മീന്‍പിടിത്ത തൊഴിലാളികള്‍ പറഞ്ഞു.

Share this Article

Leave a Comment