ഗാസ സിറ്റി: ജബലിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ അറിയിച്ചു. 17 ദിവസത്തിനിടെ 640 പേരാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ വടക്കന്‍ ഗാസയില്‍ മാത്രം കൊല്ലപ്പെട്ടത്.
ഇസ്രയേല്‍ വടക്കന്‍ ഗാസയെ ശ്വാസംമുട്ടിക്കുകയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. ഗാസയുടെ വടക്കേയറ്റത്ത് മനുഷ്യവാസമില്ലെന്ന് ഉറപ്പാക്കുകയാണ് ഇസ്രയേലെന്ന് യു എന്‍ മനുഷ്യാവകാശ ഓഫീസ് പറഞ്ഞു.