Newsperseconds.com

വിമാനങ്ങള്‍ക്കെതിരെയുള്ള ബോംബ് ഭീഷണി; ഒരാളെ പോലീസ് പിടിക്കൂടി

Untitled 1

മുംബൈ: ദിവസങ്ങളായി ഇന്ത്യന്‍ വിമാനങ്ങള്‍ക്കെതിരെ ബോംബ് ഭീഷണി മുഴക്കിയതിന് പിന്നിലെ ഒരാളെ പോലീസ് കണ്ടെത്തി. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ 35 കാരന്‍ ജഗദീഷ് ഉയ്‌കെയാണ് ഇമെയിലുകള്‍ക്ക് പിന്നിലെന്ന് നാഗ്പൂര്‍ സിറ്റി പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി. ഈ മാസം ഇന്ത്യന്‍ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണികള്‍ ലഭിച്ചത് അധികൃതര്‍ക്കും യാത്രക്കാര്‍ക്കുമിടയില്‍ പരിഭ്രാന്തി പരത്തി. നിരവധി വിമാന സര്‍വീസുകള്‍ വൈകുകയും നിര്‍ത്തലാക്കുകയും ചെയ്തു.

ജഗദീഷ് തീവ്രവാദത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവാണ്. 2021-ല്‍ ഒരു കേസില്‍ ജഗദീഷ് ഉയ്‌കെ അറസ്റ്റിലായിരുന്നു. ഇയാളാണ് സന്ദേശങ്ങളയച്ചതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ജഗദീഷ് ഉയ്‌കെ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കി. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) ശ്വേത ഖേദ്കറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജഗദീഷ് ഇ- മെയിലിലൂടെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയത്.

Share this Article

Leave a Comment