തിരുവനന്തപുരം: പിപി ദിവ്യയെ കസ്റ്റഡിയിലെടുത്ത നടപടി സന്തോഷകരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ദിവ്യ ഒളിച്ചിരുന്നത് പോലീസിന്റെ മൂക്കിന്‍ തുമ്പത്ത് ആണെന്ന കാര്യം നേരത്തെ പറഞ്ഞിരുന്നു. ജാമ്യപേക്ഷ കോടതി തള്ളിയിട്ടും കസ്റ്റഡിയിലെടുക്കാന്‍ നേരം വൈകിയത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
‘പി പി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തു എന്ന് പറയുന്നത് തന്നെ പ്രതീക്ഷിക്കാത്ത കാര്യമാണ്.. നടപടി സന്തോഷകരമാണ്. പൊലീസിന്റെ സംരക്ഷണത്തിലാണ് ദിവ്യ കഴിയുന്നതെന്ന് നേരത്തെ പറഞ്ഞതാണ്. ദിവ്യ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ട്. കമ്മീഷന്‍ നഷ്ടമായതിന്റെ നിരാശയാണ് യാത്രയയപ്പ് യോഗത്തില്‍ ദിവ്യ പ്രകടിപ്പിച്ചത്’, കെ സുധാകരന്‍ പറഞ്ഞു.
അതേ സമയം, കനത്ത സുരക്ഷയിലാണ് പിപി ദിവ്യയെ പോലീസ് കൊണ്ടുപോയത്. ക്യാമറകളില്‍ നിന്ന് ഒളിപ്പിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഗേറ്റിലൂടെയാണ് പി പി ദിവ്യയെ പൊലീസ് ആശുപത്രിയിലെത്തിച്ചത്. കണ്ണപുരത്ത് നിന്നാണ് ദിവ്യയെ പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത