കാസര്‍കോട്: വീരര്‍ക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണം ആറായി. നീലേശ്വരം സ്വദേശി പത്മനാഭന്‍ (75) ആണ് മരിച്ചത്. നേരത്തെ അഞ്ച് പേര്‍ അപകടത്തില്‍ മരിച്ചിരുന്നു.
മംഗളൂരുവില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് കിണാവൂര്‍ സ്വദേശി രജിത്ത് (28), ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38), കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തില്‍ പൊള്ളലേറ്റ് മരിച്ച മറ്റ് അഞ്ചുപേര്‍. നിലവില്‍ 38 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.