എസ്എന്‍ഡിപി യോഗത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കരുത്തനായ നേതാവ് ഗോകുലം ഗോപാലന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ശ്രീനാരായണ പ്രവര്ത്തകന് ആര്.സി രാജീവ്ദാസ്. കോടി കണക്കിന് വരുന്ന ശ്രീനാരായണീയരുടെ നേതാവായി ഗോകുലം ഗോപാലനെ പ്രഖ്യാപിക്കാന്‍ ഗുരുദേവ വിശ്വാസികള്‍ തയ്യാറാകണമെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മാധ്യമപ്രവര്ത്തകന് കൂടിയായ ആര്.സി രാജീവ്ദാസ് കുറിപ്പ് പങ്ക് വെച്ചത്. ശ്രീനാരായണ ഗുരുവിന്റെയും ഗോകുലം ഗോപാലന്റെയും ചിത്രത്തിനൊപ്പം പങ്കു വെച്ച കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
ശ്രീനാരായണീയരുടെ ദുരിതകണ്ണുനീര് തുടയ്ക്കാനോ കണ്ണു തുറന്ന് കാണാനോ കഴിയാത്തവരാണ് കഴിഞ്ഞ കാല് നൂറ്റാണ്ടായി യോഗത്തെ നയിച്ചിരുന്നത്. ഇതിനെല്ലാം മാറ്റം വരേണ്ടിയിരിക്കുന്നു. ഗുരുദേവ ദര്‍ശനത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചവരെ യോഗനേതൃത്വത്തില്‍ നിന്നും പടിയടച്ച് പിണ്ഡം വെയ്ക്കേണ്ട
സമയം അധിക്രമിച്ചിരിക്കുകയാണ്. എന്നാല്‍ വികാരം കൊണ്ട് ഒന്നും നേടാനാകില്ല, വിവേകപൂര്‍വ്വമായ സാമുദായിക നിലപാടുകളാണ് ഇനി ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി ഗോകുലം ഗോപാലന് വരേണ്ടത് ഈ നൂറ്റാണ്ടിന്റെ ആവശ്യം.. ശ്രീനാരായണീയ സമൂഹം ഗോകുലം ഗോപാലന് അവറുകളെ യോഗം ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിക്കാന്‍ തയ്യാറാകണം..
എസ്എന്‍ഡിപി യോഗത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കരുത്തനായ നേതാവ് ഗോകുലം ഗോപാലന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കോടി കണക്കിന് വരുന്ന ശ്രീനാരായണീയരുടെ നേതാവായി ഗോകുലം ഗോപാലനെ പ്രഖ്യാപിക്കാന്‍ ഗുരുദേവ വിശ്വാസികള്‍ തയ്യാറാകണം. ശ്രീനാരായണീയരുടെ ദുരിതകണ്ണുനീര് തുടയ്ക്കാനോ കണ്ണു തുറന്ന് കാണാനോ കഴിയാത്തവരാണ് കഴിഞ്ഞ കാല് നൂറ്റാണ്ടായി യോഗത്തെ നയിച്ചിരുന്നത്. ഇതിനെല്ലാം മാറ്റം വരേണ്ടിയിരിക്കുന്നു….
ഗുരുദേവ ദര്‍ശനത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചവരെ യോഗനേതൃത്വത്തില്‍ നിന്നും പടിയടച്ച് പിണ്ഡം വെയ്ക്കേണ്ട സമയം അധിക്രമിച്ചിരിക്കുകയാണ്. എന്നാല്‍ വികാരം കൊണ്ട് ഒന്നും നേടാനാകില്ല, വിവേകപൂര്‍വ്വമായ സാമുദായിക നിലപാടുകളാണ് ഇനി ഉണ്ടാകേണ്ടത്. സമുദായത്തെ ഉദ്ധരിയ്ക്കാന്‍ എന്ന ഉദ്ദേശത്തോടെ സമുദായ അംഗങ്ങളില്‍ പ്രതീതി ജനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി യോഗ നേതൃത്വത്തില്‍ നിന്നുമുണ്ടായതെന്ന് നമ്മള് മനസ്സിലാക്കണം. ഇതിനെല്ലാം സമൂലമാറ്റം വരണമെങ്കില്‍ ശ്രീനാരായണീയരുടെ പ്രതീക്ഷയായ ശ്രീ ഗോകുലം ഗോപാലന് അവറുകള്‍ യോഗം ജനറല്‍ സെക്രട്ടറിയാകേണ്ടിയിരിക്കുന്നു. ഇദ്ദേഹത്തിലൂടെയായിരിക്കണം സാമുദായിക ഉദ്ധാനം ഈഴവ സമുദായം ലക്ഷ്യമിടേണ്ടത്. അതിനായി നമുക്ക് ഒന്നിച്ച് ഒരു മനസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം. നിലവിലെ എസ്എന്‍ഡിപിയോഗം നേതൃത്വത്തെ ചോദ്യം ചെയ്യുന്ന സാമുദായ ഐക്യം യാഥാര്‍ത്ഥ്യമാകേണ്ട സമയം സംജ്ജാതമായിക്കഴിഞ്ഞത് ഈഴവ സമുദായ അംഗങ്ങള്‍ തിരിച്ചറിയണം. കീരിയും പാമ്പും ആകരുത് പകരം ഗോകുലം ഗോപാലന് അവറുകളുടെ നേതൃത്വത്തില്‍ ശ്രീനാരായണീയര്‍ ഗുരുദേവ ദര്‍ശന പ്രചാരകരാകാന്‍ മാനസികമായി തയ്യാറാകണം.
അഭിപ്രായ വ്യത്യാസങ്ങള്‍ നമുക്ക് നമ്മുടെ നേതൃത്വ വേദികളില്‍ പരസ്പരം അറിഞ്ഞും, അറിയിച്ചും, ചര്‍ച്ച ചെയ്തും പരിഹരിച്ച്, അഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരണം, അതു കൊണ്ട് പലവിധ വിശ്വാസ പ്രമാണങ്ങള്‍ കാത്തുസൂക്ഷിയ്ക്കുന്നവര്‍ അവരവരുടെതായ പ്രശ്നങ്ങള്‍ ശരിയായി അവതരിപ്പിക്കുവാനും, തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്ന നേതാക്കളെ ഗോകുലം ഗോപാലന് അവറുകളുടെ നേതൃത്വത്തില്‍ കണ്ടെത്തുക, അവരെ മുന്നോട്ടുള്ള ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുക. ബാക്കിയെല്ലാം മാറ്റി വച്ച് സാമുദായിക സമുദ്ധാനം എന്ന പൊതു അജണ്ടയില്‍ നമുക്ക് മുന്നോട്ട് നീങ്ങാന്‍ ഗുരുദേവ നാമത്തില്‍ പ്രതിജ്ഞ എടുക്കാം.