കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. മരിച്ച പ്രസാദിന്റെ ആത്മഹത്യയ്ക്ക് കാരണം സർക്കാരാണ്. പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്നെങ്കിൽ ഇവരെ ചാട്ടവാറിനടിക്കുമായിരുന്നുവെന്നും കെ മുരളീധരൻ എംപി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതസന്ധിയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ കൊടിയ ധൂർത്താണ്. സാധാരണക്കാരെ അനുദിനം ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്.
കുട്ടനാട് തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന കര്‍ഷകന്‍ കെ.ജി പ്രസാദിനെയാണ് ഇന്നലെ വിഷം കഴിച്ച് നിലയില്‍ കണ്ടെത്തിയത്. ആസുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ പ്രസാദ് മരിക്കുകയായിരുന്നു. കര്‍ഷക സംഘടനയുടെ ഭാരവാഹി കൂടിയായ പ്രസാദ്, സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു കര്‍ഷകന്റെ ആത്മഹത്യ ചെയ്തത്.
പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തി. വായ്പാ തിരിച്ചടവ് വൈകിയതോടെ പ്രസാദിന് മറ്റ് വായ്പകള്‍ കിട്ടാതെ വന്നത് വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.