Newsperseconds.com

ശബരിമലയില്‍ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ദര്‍ശനം സുഗമമാക്കാന്‍ പ്രത്യേക ഗേറ്റ്

Untitled 1

ശബരിമല: ശബരിമലയില്‍ കുട്ടികള്‍, മാളികപ്പുറങ്ങള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ദര്‍ശനം സുഗമമാക്കാന്‍ പ്രത്യേക ഗേറ്റ്. ശ്രീകോവിലിനു സമീപം ക്രമീകരിച്ച ഗേറ്റിലൂടെ ആദ്യത്തെ വരിയിലെത്തി ഇവര്‍ക്കു ദര്‍ശനം നടത്താം. കുട്ടികള്‍ക്കൊപ്പം ഒരു രക്ഷിതാവിനെയും ഇതുവഴി കടത്തിവിടും. പമ്പയില്‍നിന്നു മല കയറിയ ശേഷം കുട്ടികളുമായി ഏറെ സമയം കാത്തുനില്‍ക്കുന്നത് ഒഴിവാക്കാനാണു പ്രത്യേക ക്രമീകരണം. നേരത്തേ, വലിയ നടപ്പന്തലില്‍നിന്നു പതിനെട്ടാംപടിക്കു സമീപത്തേക്കെത്താന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക വരി ക്രമീകരിച്ചിരുന്നു.

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് ഏറുകയാണ്. പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തിക്കു താഴെ വരെയുണ്ട്. തീര്‍ഥാടകര്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് പതിനെട്ടാംപടി കയറുന്നത്. പുലര്‍ച്ചെ മണിക്കൂറില്‍ 4655 പേര്‍ പമ്പയില്‍നിന്നു സന്നിധാനത്തേക്കു മലകയറുന്നുണ്ട്. പമ്പ മണപ്പുറത്തും തീര്‍ഥാടകരുടെ തിരക്കാണ്.

Share this Article

Leave a Comment