Newsperseconds.com

ഗസയിലെ ആക്രമണങ്ങൾ ഉടൻ ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് അറബ്- ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനം

Untitled Design (1)

ഗസയിലെ ആക്രമണങ്ങൾ ഉടൻ ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് അറബ്- ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനം. ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് 57 രാജ്യങ്ങൾ ഇന്നലെ സൗദിൽ ചേർന്ന ഉച്ചകോടിയിൽ പാസാക്കി. ​ഗസയിലെ ആശുപത്രികൾ ഉൾപ്പെടെ ആക്രമിക്കുന്നത് ഒരിക്കലും അം​ഗീകരിക്കാൻ കഴിയില്ലെന്നും അറബ് രാജ്യങ്ങൾ വിമർശിച്ചു. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിൽ വിളിച്ചുചേർത്ത സമ്മേളനത്തിലാണ് അക്രമങ്ങൾക്കെതിരെയുള്ള പ്രമേയം പാസാക്കിയത്.

തുർക്കി പ്രസിഡന്റ് തയ്യിബ് എൻദൊ​ഗൻ, ഖത്തർ എമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഉൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. പലസ്തീനിലെ നിഷ്ഠൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ന​​ഗ്നമായ ലംഘനമാണ് ഇസ്രയേൽ ​ഗസയിൽ നടത്തുന്നത്. ​ഗസയിലെ ആശുപത്രികൾക്കെതിരെ നടക്കുന്ന അക്രമങ്ങളെ ഒരു തരത്തിലും അം​ഗീകരിക്കാനാകില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന്റേയും സുരക്ഷാകൗൺസിലിന്റേയും പരാജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര അറബ് ഇസ്ലാമിക് സംയുക്ത ഉച്ചകോടിയാണ് റിയാദില്‍ നടന്നത്.

Share this Article

Leave a Comment