Newsperseconds.com

ഹൈദരാബാദ് അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ വന്‍തീപിടിത്തം; മരിച്ചവരുടെ എണ്ണം 9 ആയി

Untitled 1

ഹൈദരാബാദ്: നാമ്പള്ളി പ്രദേശത്തെ അഞ്ച് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് സ്ത്രീകളടക്കം ഒമ്പത് പേര്‍ ശ്വാസംമുട്ടി മരിച്ചു. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായതെന്നും അവിടെ രാസവസ്തുക്കള്‍ അടങ്ങിയ ഡ്രമ്മുകള്‍ സൂക്ഷിച്ചിരുന്നതായും പിന്നീട് ഒന്നും രണ്ടും നിലകളിലേക്ക് പടരുകയായിരുന്നുവെന്നാണ് പോലീസ് സ്ഥിരീകരിച്ചു.

അതേസമയം, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇതുവരെ 21 പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ഇവരില്‍ 10 പേരെ പുക ശ്വസിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒമ്പത് പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

അഗ്‌നിശമന സേനാംഗങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കെട്ടിടത്തിന്റെ ജനാലകള്‍ വഴി ഒഴിപ്പിക്കുന്നത് ടിവി ദൃശ്യങ്ങളില്‍ കാണാം. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ അതിവേഗം പടരുകയും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായും പോലീസ് പറഞ്ഞു.

 

 

 

 

 

 

Share this Article

Leave a Comment