Newsperseconds.com

സില്‍വര്‍ ലൈന്‍: ഭൂമി വില്‍ക്കാനും പണയം വയ്ക്കാനും തടസ്സമില്ലെന്ന് മന്ത്രി

K Rajan

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളില്‍ ഒന്നും തടസ്സപ്പെടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയില്‍ അറിയിച്ചു. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഭൂമി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ പണയം വയ്ക്കുന്നതിനോ നിയന്ത്രണമില്ലെന്നും, പ്രശ്‌നമുള്ളവര്‍ ജില്ലാ കലക്ടറെ സമീപിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഔദ്യോഗിക വിജ്ഞാപനം ഇല്ലാതിരുന്നിട്ടും പദ്ധതി പ്രദേശങ്ങളില്‍ ഭൂമി വില്‍പ്പന നടക്കുന്നില്ലെന്ന്, വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കല്ലിട്ട ഭൂമി പണയം വയ്ക്കാന്‍ പോലുമാവാത്ത സ്ഥിതിയാണ്. ആരും ഭൂമി വാങ്ങാന്‍ മുന്നോട്ടു വരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

Share this Article

Leave a Comment