പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ട പരീക്ഷ എന്ന രീതി ഉപേക്ഷിച്ച് പിഎസ്‌സി . എൽ ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേയ്‌ഡ് തസ്തികകളിലേക്ക് ഉൾപ്പെടെ ഇനിമുതൽ ഒറ്റ പരീക്ഷയെ മാത്രം. പരീക്ഷ സംബന്ധമായ പരീക്ഷണങ്ങള്‍ പിഎസ് സിയെ സാമ്പത്തികമായി തകർത്തതിനെ തുടർന്നാണ് പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കാന്‍ പിഎസ്‌സി തീരുമാനിച്ചത്. ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്.
എല്ലാ പോസ്റ്റുകളിലേക്കും രണ്ടു പരീക്ഷകളാണ് നടത്തിയിരുന്നത്. ലക്ഷങ്ങളാണ് ഇതിലൂടെ പിഎസ്‌സിക്ക് നഷ്ടമായത്. ഇതിനു പുറമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടു പരീക്ഷകള്‍ എഴുതേണ്ട അവസ്ഥയും ഉണ്ടായിരുന്നു. ഇതോടെയാണ് കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ക്ക് പ്രാഥമിക പരീക്ഷ ഒഴിവാക്കാന്‍ പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്.
വിവിധ ജില്ലകളിലെ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (എല്‍.ഡി ക്ലര്‍ക്ക്), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികകളാണ് ആദ്യഘട്ടമായി പ്രാഥമിക പരീക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത്. ക്ലര്‍ക്ക് തസ്തികയുടെ വിജ്ഞാപനം നവംബര്‍ 30നു പുറപ്പെടുവിക്കും.
ഡിസംബറില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും. പരീക്ഷകള്‍ രണ്ടുഘട്ടമാക്കിയതിനെതിരെ പിഎസ്‌സിക്കുള്ളിലും ഉദ്യോഗാര്‍ത്ഥികള്‍ക്കിടയും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.