Newsperseconds.com

രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് കേരള പൊലീസ്

Untitled Design (10)

ആവശ്യമായ രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം സ്ഥാപനങ്ങളുമായി പണമിടപാട് നടത്തുന്നവർ അതീവ ജ​ഗ്രത പുലർത്തണമെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി അഭ്യര്‍ത്ഥിച്ചു. അടുത്ത കാലത്തായി നിരവധി സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കേരള പോലീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അനന്തപത്മനാഭ നിധി ലിമിറ്റഡ്, അമല പോപ്പുലർ നിധി ലിമിറ്റഡ്, അഡോഡിൽ നിധി ലിമിറ്റഡ്, അമൃത ശ്രീ നിധി ലിമിറ്റഡ്. ഡിആർകെ നിധി ലിമിറ്റഡ്, ജിഎൻഎൽ നിധി ലിമിറ്റഡ്, കൈപ്പള്ളി അപ്സര നിധി ലിമിറ്റഡ്, മേരി മാതാ പോപ്പുലർ നിധി ലിമിറ്റഡ്, നെയ്യാറ്റിൻകര നിധി ലിമിറ്റഡ്, എൻഎസ്എം മെർച്ചന്റ്സ് ഇന്ത്യ നിധി ലിമിറ്റഡ്, റനെനെറ്റ് ആൻഡ് ടൈഷേ നിധി ലിമിറ്റഡ്, റിവോ അർബൻ നിധി ലിമിറ്റഡ്, വിവിസി മെർച്ചന്റ്സ് ഇന്ത്യ നിധി ലിമിറ്റഡ്, സഹസ്രധന സുരക്ഷാ നിധി ലിമിറ്റഡ് തുടങ്ങി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, മലപ്പുറം, പാലക്കാട്,വയനാട്, പത്തനതിട്ട തുടങ്ങി ഒട്ടുമിക്ക ജില്ലകളിലും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തൃശൂർ ജില്ലയിലാണ്. 72 സ്ഥാപനങ്ങളാണ് ഇവിടെ ഇത്തരത്തിൽ യാതൊരു രേഖകളുമില്ലാതെ പ്രവർത്തിക്കുന്നത്. അതേസമയം, തിരുവനന്തപുരത്ത് 14 സ്ഥാപനങ്ങളും എറണാകുളത്ത് 18, കോഴിക്കോട് 11, ആലപ്പുഴ ഏഴ്, കൊല്ലത്ത് എട്ട് എന്നിങ്ങനെയാണ് അനധികൃത സ്ഥാപനങ്ങളുടെ നിര.

Share this Article

Leave a Comment