ഉത്തരാഖണ്ഡ് ഉത്തരകാശി സിൽക്കാര ടണൽ തുരന്നു. തുരങ്കത്തിൽ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളിൽ നാല് പേരെ പുറത്തെത്തിച്ചു. പതിനേഴ് ദിവസത്തെ പരിശ്രമത്തിന് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. എസ് ഡി ആര് എഫ് സംഘം ആംബുലൻസുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു.
ഇവരെ പുറത്തെത്തിക്കാൻ 49 ആംബുലൻസുകൾ പുറത്ത് കാത്ത് നിന്നിരുന്നു. ഇന്നലെ യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.