Newsperseconds.com

വിലാപയാത്ര കോട്ടയത്തേക്ക് തിരിച്ചു; കാനത്തിനെ അവസാനമായി ഒരു നോക്ക് കാണാന്‍ വഴിയരികില്‍ പതിനായിരങ്ങളെത്തി

Capture

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരവുമായുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് തിരിച്ചു. വിലാപയാത്രക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസ്സിലാണ് നീങ്ങുക. പി എസ് മന്ദിരത്തിലെ പൊതുദര്‍ശനത്തിനു ശേഷമാണ് കോട്ടയത്തേക്ക് തിരിച്ചത്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ വലിയൊരു പ്രവാഹം തന്നെയായിരുന്നു തിരുവനന്തപുരത്ത്. കോട്ടയത്ത് സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വാഴൂരിലെ വീട്ടില്‍ എത്തിക്കുക. തുടര്‍ന്ന് നാളെ രാവിലെ 11 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

മണ്ണന്തല, വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കുറിച്ചി, ചിങ്ങവനം, നാട്ടകം എന്നിവിടങ്ങളിലൂടെയാണ് വിലാപയാത്ര കടന്നു പോകുന്നത്. രാത്രി 9 മണിയോടെ സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ മൃതദേഹം എത്തിക്കും. പോകുന്ന വഴികളിലെല്ലാം നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.

Share this Article

Leave a Comment