Newsperseconds.com

യുപിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു;10 പേര്‍ക്ക് പരിക്കേറ്റു

Capture

യുപി: സ്വകാര്യ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാക്ഷി വിശ്വകര്‍മ (10), പ്രതിഭ (14) എന്ന കുട്ടികളാണ് മരിച്ചത്. ഇരുവരും സിക്രിഗഞ്ച് പ്രദേശത്തുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

അപകടത്തെത്തുടര്‍ന്ന് ലോക്കല്‍ പോലീസിന്റെ സഹായത്തോടെ പരിക്കേറ്റ കുട്ടികളെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ബസില്‍ 21-22 കുട്ടികളുണ്ടായിരുന്നു. അപകടത്തില്‍ 12 ഓളം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Share this Article

Leave a Comment